apakadam

വിതുര: പൊന്മുടി സന്ദർശിക്കാനെത്തിയ ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. പൊന്മുടി പത്താംവളവിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം. നിയന്ത്രണംവിട്ട കാർ റോഡരികിലുള്ള തിട്ടയിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. തിരുവനന്തപുരം മണക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. വിതുരയിൽ നിന്നും ആംബുലൻസെത്തി പരിക്കേറ്റവരെ വിതുര ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പൊന്മുടി പൊലീസും വനപാലകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. രണ്ട് ദിവസം മുമ്പ് ഇവിടെ ബൈക്കും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.