വെള്ളറട: വെള്ളറട വേലായുധപ്പമിക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ 1980-81 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ പഴയ അദ്ധ്യാപകരെ ആദരിക്കാനും ഒത്തുചേരുന്നതിനും ഉള്ള ആലോചനയോഗം ചേർന്നു. ആർ. അജി, ജി. ബിനു, റോബിൻസൻ, സെൽവരാജ്, ചന്ദ്രശേഖരൻ, വേണുഗോപാൽ, മധു, സാം ഡേവിഡ്, വിഭു, ജ്ഞാനദാസ്, സനു തുടങ്ങിയവരുടെ നേതൃത്വത്തിൽ നാൽപതോളം പൂർവവിദ്യാർത്ഥികൾ ഒത്തു ചേർന്നു. വിപുലമായ സംഗമം സംഘടിപ്പിക്കുന്നതിന് സനുവിനെ പ്രസിഡന്റായും താജുദ്ദീനെ സെക്രട്ടറിയായും റോബർട്ട് ബ്രൂസിനെ ഖജാൻജിയായും കമ്മിറ്റിയും രൂപീകരിച്ചു.