വർക്കല:ചെമ്മരുതി ഗ്രാമപഞ്ചായത്ത് 13ാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായുളള നാലാം വാർഷിക പദ്ധതി വർഷത്തെ കരട് നിർദ്ദേശം ചർച്ച ചെയ്യുന്നതിനുളള വികസന സെമിനാർ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് ഉദ്ഘാടനം ചെയ്തു.ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.രഞ്ജിത്ത് വികസനരേഖ പ്രകാശനം ചെയ്തു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ മുഹമ്മദ് ഇക്ബാൽ,അരുൺ എസ് ലാൽ, ബ്ലോക്ക് പഞ്ചായത്തംഗം മിനികുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ജനാർദ്ദനൻ, കുട്ടപ്പൻ, ജയലക്ഷ്മി,സുഭാഷ്,തങ്കപ്പൻ,ഗീതാനളൻ, അരവിന്ദൻ,വിജയ,ശ്രീലേഖാക്കുറുപ്പ്,ജെസി,ബീന,റാംമോഹൻ,ഗീതാകുമാരി, രജനിപ്രേംജി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സ്വാഗതവും സെക്രട്ടറി സുപിൻ നന്ദിയും പറഞ്ഞു.