വർക്കല:ഗ്ലോക്കോമ വാരാഘോഷത്തിന്റെ ഭാഗമായി വർക്കല റെയിൽവെസ്റ്റേഷനും ഡോ.അനൂപ് സ് ഇൻസൈറ്റ് ഐ ഹോസ്പിറ്റലും സംയുക്തമായി റെയിൽവെസ്റ്റേഷനിൽ സൗജന്യ നേത്ര പരിശോധന നടത്തി.സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.ഡോ.വേണുഗോപാൽ.എസ്, രഞ്ജിത്ബാബു,വൈശാഖ്, ക്യാമ്പ് ഓർഗനൈസർ ടി.പി.റോബിൻ എന്നിവർ സംബന്ധിച്ചു. 280ഓളം യാത്രക്കാരുടെ നേത്രപരിശോധന ക്യാമ്പിൽ നടന്നു.