വിതുര: തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് വാർഡിലെ പുള്ളിക്കോണത്ത് എം.എൽ.എ അനുവദിച്ച ഫണ്ട് വിനിയോഗിച്ച് അംഗൻവാടിക്ക് മന്ദിരം നിർമ്മിക്കണമെന്ന് സി.പി.എം തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എസ്. പ്രേംകുമാർ ആവശ്യപ്പെട്ടു. അംഗൻവാടി ഇപ്പോൾ വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശോച്യാവസ്ഥയിലായ അംഗൻവാടിയുടെ ഷട്ടർ കഴിഞ്ഞ ദിവസം തകർന്നുവീണ് ആയയുടെ കൈക്ക് പരിക്കേറ്റിരുന്നു. പുതിയ അംഗൻവാടി നിർമ്മിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ലോക്കൽ സെക്രട്ടറി അറിയിച്ചു.