vld-1

വെള്ളറട: പെൺകുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെ കുട്ടികളെയും രക്ഷകർത്താക്കളെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനു വേണ്ടി കേരള പൊലീസ് ആരംഭിച്ച 'മാലാഖ' എന്ന പരിപാടിയുടെ ഭാഗമായി 'വാവ എക്സ്പ്രസ്' വെള്ളറട ബസ് സ്റ്റാൻഡ് ജംഗ്ഷനിലും പനച്ചമൂട്ടിലും എത്തി. വെള്ളറട എസ്.ഐ സതീഷ് ശേഖറും, വനിത എസ്.ഐ സുജാതയും ബോധവത്കരണ ക്ലാസ് നയിച്ചു. പരിപാടി വീക്ഷിക്കാൻ കവലകളിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ നിരവധിപ്പേരെത്തിയിരുന്നു.