നെടുമങ്ങാട് :ആയിരങ്ങൾ പങ്കെടുത്ത ഓട്ടം മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്കായി കേരളകൗമുദി നറുക്കെടുപ്പ് സമ്മാനപദ്ധതി സംഘടിപ്പിച്ചു.നെടുമങ്ങാട് കസിൻസ് വസ്ത്രാലയം, സോപാനം ഐ.ടി മിഷൻ എന്നീ സ്ഥാപനങ്ങളുമായി കൈകോർത്താണ് സമ്മാനപദ്ധതി ഒരുക്കിയത്.ശ്രീമേലാങ്കോട് ദേവി ക്ഷേത്ര മൈതാനിയിൽ സമൂഹപൊങ്കാലയിൽ പങ്കെടുത്ത പത്ത് ഭക്തർക്കാണ് സമ്മാനങ്ങൾ ലഭിച്ചത്.അഞ്ച് പേർക്ക് പൊങ്കാല സാരികളും മറ്റുള്ളവർക്ക് കമ്പ്യൂട്ടർ പഠന കോഴ്‌സുകളിൽ സൗജന്യ പ്രവേശനവുമാണ് സജ്ജീകരിച്ചത്.ട്രസ്റ്റ് പ്രസിഡന്റ് ജെ. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ നറുക്കെടുപ്പും നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്‌കുമാർ,കൗൺസിലർ സുമയ്യാ മനോജ് എന്നിവർ സമ്മാനദാനവും നിർവഹിച്ചു.40 വർഷമായി ജ്ഞാനപ്പാനയും ആത്മീയ പ്രഭാഷണവും നടത്തുന്ന കരിമ്പിക്കൽ വേണുവിനെ അഖില വുഡ് ഇൻഡസ്ട്രീസ് ഡയറക്ടർ ശശികുമാർ അപ്പുക്കുട്ടൻ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു.കേരളകൗമുദി ഓട്ടം വിശേഷാൽ പതിപ്പ് പ്രകാശനവും നടന്നു.സോപാനം ഐ.ടി മിഷൻ ഡയറക്ടർ കുമാർഷിബു, ട്രസ്റ്റ് സെക്രട്ടറി ബി. പ്രവീൺകുമാർ,ട്രഷറർ പി. ജയകുമാർ,കെ.എസ് മോഹനൻ നായർ,സുനിൽകുമാർ,വി.ആർ രാജേഷ്, ടി.ആർ ബൈജു, രാജീവ് നെട്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.കേരളകൗമുദി നെടുമങ്ങാട് ലേഖകൻ എസ്.ടി ബിജു നന്ദി പറഞ്ഞു.