corona

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പി.എസ്.സി പരീക്ഷകൾ, സർട്ടിഫിക്കറ്റ് പരിശോധന, സർവീസ് വെരിഫിക്കേഷൻ, ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് നിയമന ശുപാർശ നൽകൽ എന്നിവ മാർച്ച് 20 വരെ നിർത്തിവച്ചു.
മാർച്ചിൽ നടത്താനിരുന്ന കാറ്റഗറി നമ്പർ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങൾ പ്രകാരമുളള റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം), കാറ്റഗറി നമ്പർ 539/17, 134/11 വിജ്ഞാപനങ്ങൾ പ്രകാരമുളള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുളള നിയമനം, പട്ടികവർഗ്ഗക്കാർക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്‌റ്റേഷൻ ടെസ്റ്റ്, കാറ്റഗറി നമ്പർ 41/19 വിജ്ഞാപന പ്രകാരം പൊലീസ് കോൺസ്റ്റബിൾ (ഐ.ആർ.ബി.) തസ്തികയുടെ ഒ.എം.ആർ. പരീക്ഷ എന്നിവ മാറ്റിവച്ചതായി കമ്മീഷൻ അറിയിച്ചു.
മാർച്ച് 20 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പർ 120/17 വിജ്ഞാപന പ്രകാരമുളള ഫോറസ്റ്റ് ഡ്രൈവർ, കാറ്റഗറി നമ്പർ 65/18 വിജ്ഞാപന പ്രകാരമുളള എറണാകുളം ജില്ലയിലെ സിവിൽ എക്‌സൈസ് ഓഫീസർ (എൻ.സി.എ. -എസ്.സി.സി.സി.), കാറ്റഗറി നമ്പർ 653/17 വിജ്ഞാപന പ്രകാരമുളള വനിതാ പൊലീസ് കോൺസ്റ്റബിൾ, കാറ്റഗറി നമ്പർ 626/17 മുതൽ 634/17 വരെയുളള വിവധ എൻ.സി.എ. സമുദായങ്ങൾക്ക് വേണ്ടി വിജ്ഞാപനം ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിൾ എന്നീ തസ്തികകളുടെ കായികക്ഷമതാ പരീക്ഷ മാറ്റിവച്ചു.