നെടുമങ്ങാട്: എസ്.എഫ്.ഐ ആനാട് ലോക്കൽ സമ്മേളനം അഭിമന്യു നഗറിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ജോബിൻ കോശി ഉദ്ഘാടനം ചെയ്‌തു. അഭിജിത്ത് അദ്ധ്യക്ഷനായി. അബ്നാഷ് അസീസ്, അരുൺ രാജീവ്, എ.എസ് ഹരി, ആനാട് ഷജീർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അനാമിക (പ്രസിഡന്റ് ), അരുൺ രാജീവ് (സെക്രട്ടറി), എന്നിവരെ തിരഞ്ഞെടുത്തു.