മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ 12ന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. ബി. സത്യൻ എം.എൽ.എ പദ്ധതി രേഖ പ്രകാശനം ചെയ്യും. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഫിറോസ്‌ലാൽ പദ്ധതി രേഖ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ.ആർ. ശ്രീകണ്ഠൻ നായർ, രാധാദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഡീന, വിജയകുമാരി, വിലാസിനി, എ.അൻസാർ, വേണുജി, ക്രിസ്റ്റി സൈമൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സുലേഖ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇളമ്പ ഉണ്ണികൃഷ്ണൻ, എസ്.ചന്ദ്രൻ, എൻ.ദേവ്, എസ്.സിന്ധു, സിന്ധുകുമാരി, സന്ധ്യ, മഞ്ജു പ്രദീപ്, ഗീത സുരേഷ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ സുഭാഷ് ചന്ദ്രൻ എന്നിവർ സംസാരിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ഭായി അമ്മ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ. ലെനിൻ നന്ദിയും പറയും.