വിതുര:തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട് വാർഡിലെ പുള്ളിക്കോണത്ത് പുതിയ അംഗൻവാടി നിർമ്മിക്കുന്നതിനായി 15 ലക്ഷം രൂപ അനുവദിച്ചതായി കെ.എസ്. ശബരിനാഥൻ എം.എൽ.എ അറിയിച്ചു. ഇതിന്റെ നിർമ്മാണോദ്ഘാടനം ഉടൻ നടത്തും. പൊതു പ്രവർത്തകനും, കോൺഗ്രസ് നേതാവുമായ പനയ്ക്കോട് സെൽവരാജ് സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് അംഗൻവാടി നിർമ്മിക്കുന്നതെന്ന് പനയ്ക്കോട് വാർഡ് മെമ്പർ നട്ടുവാൻകാവ് വിജയൻ അറിയിച്ചു. എം.എൽ.എയ്ക്ക് കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം നന്ദി അറിയിച്ചു.