നെടുമങ്ങാട്: കരകുളം, അരുവിക്കര, വെമ്പായം, പനവൂർ, ആനാട് ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാനുള്ള ജില്ലാതല ഓഫീസറുടെ തീരുമാനം അടിയന്തരമായി പുനഃ പരിശോധിക്കണമെന്നും തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആവശ്യപ്പെട്ടു. ഗ്രാമവികസന കമ്മീഷണറും ജില്ലാ കളക്ടറും ഇടപെടണമെന്നും ജയൻ ആവശ്യപ്പെട്ടു.