തിരുവനന്തപുരം: കേരള റിട്ടേയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) ജില്ലാകമ്മിറ്റി രൂപീകരിച്ചു. ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന കൺവെൻഷനിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സി. ധനീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ബാബുജാൻ മെമ്പർഷിപ്പ് വിതരണം നിർവഹിച്ചു. ആൾ കേരള ഫുട്‌വെയർ ഡീലേഴ്സ് സംസ്ഥാന പ്രസിഡന്റ് സലിം മുതിർന്ന വ്യാപാരികളെ ആദരിച്ചു. എസ്. മാഹീൻ മുജീബ് റഹ്‌മാൻ, നൗഷാൽ തലശേരി, ഹമീദ് ബാറാക്ക് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ധനീഷ് ചന്ദ്രൻ (പ്രസിഡന്റ്), സാജൻ ജോസഫ് (ജനറൽ സെക്രട്ടറി), ഹാഷിം (ട്രഷറർ), അഷ്റഫ്, നജീബ്, സുരേഷ് ബാബു, ഷെയ്ഖ്, കമാൽ (വൈസ് പ്രസിഡന്റുമാർ). ഷാനവാസ്, സന്തോഷ്, മൻസൂർ, അനിൽ ചാമ്പ്യൻ, നാഗരാജൻ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.