തിരുവനന്തപുരം: കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം 22 മുതൽ ഏപ്രിൽ ഒന്നുവരെ നടക്കും. ഉത്സവദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും. 22ന് പുലർച്ചെ മുതൽ ക്ഷേത്രച്ചടങ്ങുകൾ. രാവിലെ 10.30 ന് ഗുരുദേവ കൃതികളെ ആസ്‌പദമാക്കിയുള്ള പ്രഭാഷണം. രാത്രി 8.25 ന് തൃക്കൊടിയേറ്റ്, തുടർന്ന് കലാപരിപാടികൾ സംവിധായകൻ വിജി തമ്പി ഉദ്ഘാടനം ചെയ്യും. രാത്രി 11ന് ഗാനമേള. 23ന് വൈകിട്ട് 5.30ന് ഭക്തിഗാനമേള, രാത്രി 10ന് സിനിമാറ്റിക്സ് സീരീസ്. 24ന് വൈകിട്ട് 5.30ന് കലാപരിപാടികൾ, 7.15ന് പ്രഭാഷണം, രാത്രി 10ന് ഡാൻസ്,​ 25ന് വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. രാത്രി 10ന് കഥാപ്രസംഗം. 26ന് രാത്രി 10ന് കഥകളി. 27ന് വൈകിട്ട് 5.30 ന് നൃത്താഞ്ജലി,​ രാത്രി 10ന് നാടകം.​ 28ന് വൈകിട്ട് 5.30ന് സംഗീതസമർപ്പണം, രാത്രി 10ന് ഡാൻസ്. 29ന് വൈകിട്ട് 5.30 ന് നൃത്തനൃത്ത്യങ്ങൾ. രാത്രി 10ന് കോമഡി ഷോ. 30ന് വൈകിട്ട് 7ന് നടക്കുന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാത്രി 10ന് സംഗീത കച്ചേരി. 31ന് രാത്രി 9.30ന് ഗാനമേള. പുല‌ർച്ചെ ഒന്നിന് പള്ളിവേട്ട പുറപ്പെടൽ. ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് 2ന് സ്‌പെഷ്യൽ ചെണ്ടമേളം. വൈകിട്ട് 5ന് തിരു ആറാട്ട് പുറപ്പെടൽ. 6.45ന് തിരു ആറാട്ട്. രാത്രി 7ന് ഗാനമഞ്ജരി. 9ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. 10ന് ഗാനമേള. പുലർച്ചെ 3ന് തൃക്കൊടിയിറക്ക്.