corona

തിരുവനന്തപുരം: കൊറോണ വൈറസിനെക്കുറിച്ച് സാമൂഹികമാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഇതുവരെ പൊലീസ് 8 കേസുകൾ രജിസ്റ്റർ ചെയ്തു. നാലു പേർ അറസ്റ്റിലായി. എറണാകുളം സെൻട്രൽ സ്​റ്റേഷനിൽ രണ്ടും തൃശൂർ സി​റ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാർ, കോഴിക്കോട് റൂറലിലെ കാക്കൂർ, വയനാട്ടിലെ വെള്ളമുണ്ട സ്​റ്റേഷനുകളിൽ ഓരോ കേസുമാണ് രജിസ്​റ്റർ ചെയ്തത്. മൂന്നുപേർ അറസ്​റ്റിലായി. കുന്നംകുളം പൊലീസ് സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്ത കേസിൽ പ്രവീഷ് ലാൽ, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് സ്​റ്റേഷനിൽ സുകുമാരൻ എന്നയാളും വെള്ളമുണ്ട പൊലീസ് സ്​റ്റേഷനിൽ ഹാരിസ് ഈന്തൻ എന്നയാളുമാണ് അറസ്​റ്റിലായത്.