നെയ്യാറ്റിൻകര:സാമൂഹ്യ-സന്നദ്ധ സേവനങ്ങളിലെ മാതൃകാ പ്രവർത്തനങ്ങൾക്ക് കേരള മദ്യ നിർമാർജന സമിതിയുടെ മദർ തെരേസ പുരസ്കാരം നെയ്യാറ്റിൻകര പിരായുംമൂട് സ്വദേശി എൻ.കെ.രഞ്ജിത്തിന് ഉമ്മൻ ചാണ്ടി നൽകി.കാര്യവട്ടം ശ്രീകണ്ഠൻ നായർ,ചലച്ചിത്ര താരം പ്രേംകുമാർ,സമിതി ജനറൽ സെക്രട്ടറി റസൽ സബർമതി തുടങ്ങിയവർ പങ്കെടുത്തു.നെയ്യാറ്റിൻകര ഡിപ്പോയിൽ കണ്ടക്ടറായ രഞ്ജിത്ത് കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്.സി.ഐ.ടി.യു നെയ്യാറ്റിൻകര ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ 24ന് നെയ്യാറ്റിൻകര ടൗൺ ഹാളിൽ രഞ്ജിത്തിന് അനുമോദന സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.