corona-virus

തിരുവനന്തപുരം: സംഘാടകരുമായി ചർച്ച നടത്തിവേണം കളക്ടർമാർ ഉത്സവങ്ങളും മറ്റും നിയന്ത്രിക്കേണ്ടതെന്ന് സർക്കാർ നിർദേശം നൽകി.

വൈകാരിക വിഷയമായതിനാൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി ആഘോഷങ്ങളിൽ നിന്ന് സംഘാടകരെ പിന്തിരിപ്പിക്കണം. ആചാരപരമായ ചടങ്ങുകൾ നിർവഹിക്കാൻ യാതൊരു വിലക്കും ഉണ്ടാകില്ല. ആളുകൾ ഒത്തുകൂടാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.