വെഞ്ഞാറമൂട്:കണ്ടെയ്‌നർ ലോറി ഇടിച്ച് ആർച്ചും വെയിറ്റിംഗ് ഷെഡും തകർന്നു. സംഭവത്തിൽ സ്‌കൂട്ടർ യാത്രികനും പരിക്ക്. മൂന്നാനക്കുഴി അഭിജിത് ഭവനിൽ ഷാജിക്കാണ് (40) പരിക്കേറ്റത്.ആർച്ച് തകർന്നതോടെ സുരക്ഷയ്ക്കായി വെയിറ്റിംഗ് ഷെഡിൽ വലിച്ചു കെട്ടിയിരുന്ന കയർ പൊട്ടി കഴുത്തിൽ കുരുങ്ങിയാണ് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയകട്ടയ്ക്കാൽ പുളിയറക്കാവ് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കെട്ടിയിരുന്ന ആർച്ചിലിടിക്കുകയായിരുന്നു.