കോവളം: ബൈപാസിൽ സ്‌കൂട്ടറിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു.ബാലരാമപുരം സ്വദേശി സത്യശീലൻ ( 60 ) ഭാര്യ സൈന (50) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 9 മണിയോടെ ബൈപാസിൽ വാഴമുട്ടം ജംഗ്ഷന് സമീപത്തായിരുന്നു അപകടം.തിരുവല്ലം ഭാഗത്തുനിന്ന് കോവളത്തേക്ക് വരികയായിരുന്ന ദമ്പതികളുടെ സ്‌കൂട്ടറിൽ പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചായിരുന്നു അപകടം.ഇടിച്ച കാർ നിറുത്താതെ പോയി.ഇടിയുടെ ആഘാതത്തിൽ ബൈപാസിൽ നിന്ന് സർവീസ് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ഇരുവരെയും പൊലീസ് എത്തിയാണ് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. സത്യശീലന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്.ഗുരുതരപരിക്കേറ്റ ഭാര്യ സൈന തീവ്രപരിചരണ വിഭാഗത്തിലാണ്.തിരുവല്ലം പൊലീസ് കേസെടുത്തു