ആര്യനാട്: പറണ്ടോട് കീഴ്പാലൂർ അപ്പുപാറ മനോജ് ഭവനിൽ തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക ജീവനക്കാരൻ മനോജ്(31)ഷോക്കേറ്റുമരിച്ചു .ഇന്നലെ രാവിലെ 10മണിയോടെ വീടിന് സമീപത്തെ പശുഫാമിൽ വെള്ളം എടുക്കാൻ മോട്ടോർ റിപ്പയർ ചെയ്യവെ ഷോക്കേൽക്കുകയായിരുന്നു.ഉടൻ തന്നെ ആര്യനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഭാര്യ:അഥിനി.രണ്ട് മക്കൾ.