accident-death

മലയിൻകീഴ് : മരം മുറിയ്ക്കുന്നതിനിടെ അപകടത്തിൽ പെട്ട് ഊരൂട്ടമ്പലം കോട്ടമുകൾ പാൽക്കുന്ന് അമൽ ഭവനിൽ ജെ.സജി (43) മരിച്ചു.തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സഹ തൊഴിലാളികൾക്കൊപ്പം റബ്ബർ മരം മുറിയ്ക്കുന്നതിനിടെ സമീപത്ത് നിന്ന മരത്തിന്റെ ചില്ല സജി ഇരുന്ന മരത്തിൽ പതിക്കുകയും താഴെവീഴുകയുമായിരുന്നു . ഉടനെ നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മാറനല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമാർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റ് വാങ്ങി ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ ലേഖ.മക്കൾ : അശ്വതി, അമൽ. മരണാനന്തരച്ചടങ്ങുകൾ : വെള്ളിയാഴ്ച രാവിലെ 10 ന് കോട്ടമുകൾ സെന്റ് പോൾസ് ചർച്ചിലും വീട്ടിലുമായി നടക്കും.