കല്ലമ്പലം: സേവാദൾ ഒറ്റൂർ മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി ജെ. സ്റ്റീഫൻസൻ ഉദ്ഘാടനം ചെയ്‌തു. വി.എസ്. പപ്പൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, വൈസ് പ്രസിഡന്റ് രഹ്ന നസീർ, എം. നസീർ, ജമാൽ, ജി. രതീഷ്‌, പ്രഭാഷ് എന്നിവർ സംസാരിച്ചു. ഒറ്റൂർ മേഖലയിലെ ശുദ്ധജല പ്രശ്‌നങ്ങൾ പൂർണമായും പരിഹരിക്കണമെന്നും റോഡുകളുടെ പുനരുദ്ധാരണം പൂർത്തിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികളായി വി.എസ്. പപ്പൻ (പ്രസിഡന്റ്), ബിനു, ഷിജു (വൈസ് പ്രസിഡന്റുമാർ), വിഷ്ണുജിത്ത്, സുനിൽകുമാർ (ജനറൽസെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.