കല്ലമ്പലം: ചെങ്ങറ പാക്കേജ് സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായി പള്ളിക്കൽ പഞ്ചായത്ത് കേന്ദ്രമാക്കി ചെങ്ങറ സാധുജന വിമോചന സംയുക്ത വേദി എന്ന പേരിൽ സംഘടന രൂപീകരിച്ചു. ഭാരവാഹികളായി സുന്ദരേശൻ (രക്ഷാധികാരി), ദിവാകരൻ (പ്രസിഡന്റ്), എൻ.എ ശ്രീധരൻ (വൈസ് പ്രസിഡന്റ്), സി.ആർ. കേശവൻ (സെക്രട്ടറി), കെ.രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), എ.ലതിക (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.