കല്ലമ്പലം: കവലയൂർ പുന്നക്കുഴി മീമ്പാട്ട് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലെ 12 -ാം പ്രതിഷ്ഠാ വാർഷികോത്സവവും കൊടുതിയും ഏപ്രിൽ 5ന് നടക്കും. രാവിലെ 7.30ന് ഗണപതിഹോമം, 9.30ന് സമൂഹപൊങ്കാല, 11ന് കലശപൂജയും അഭിഷേകവും തുടർന്ന് വെടിക്കെട്ട്, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, രാത്രി 7.30ന് കൊടുതി, തുടർന്ന് ആകാശ വിസ്മയകാഴ്ച, 8ന് നാടകം 'ജീവിതപാഠം'.