നെടുമങ്ങാട്: മുഴി ചേലയിൽ ശിവ ഭദ്രകാളി ക്ഷേത്രത്തിൽ നാലാം പ്രതിഷ്ഠാ വാർഷികവും പുണർതം തിരുവുത്സവവും 31, ഏപ്രിൽ 1,2 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 31ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7.30ന് ഉപദേവതകൾക്ക് പൂജ,8ന് മഹാദേവന് വിശേഷാൽ പൂജ,12.30ന് അന്നദാനം,1ന് രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,8ന് ഭഗവതപാരായണം,10.30ന് മഹാദേവനും ദേവിക്കും വിശേഷാൽ പൂജ,വൈകിട്ട് 5.30ന് ദേവിക്ക് കുങ്കുമാഭിഷേകം,6.45ന് ഐശ്വര്യപൂജ,2ന് രാവിലെ 6ന് ചെണ്ടമേളം,6.30ന് 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ സഹിത വിശേഷാൽ മഹാഗണപതിഹോമം,8ന് മൃത്യുഞ്ജയഹോമം,9ന് സമൂഹപൊങ്കാല,9.30ന് പ്രതിഷ്ഠാവാർഷിക കലശപൂജ,12ന് നാഗർക്ക് വിശേഷാൽ പൂജയും നൂറും പാലും,12.30ന് സമൂഹസദ്യ,വൈകിട്ട് 5.30ന് ഉരുൾ,7ന് സായഹ്ന ഭക്ഷണം, 8ന് ദേവിക്ക് വലിയപടുക്ക,12.30ന് ഗുരുസിപൂജ.