jn-

തി​രുവ​ന​ന്ത​പു​രം​:​ചാ​ക്ക​യി​ൽ​ ​ഫ്ളൈ​ ഓവ​റും​ ​ബൈ​പ്പാ​സി​ന് ​വീ​തി​കൂ​ട്ട​ലും​ ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​ ​എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ​സൂ​പ്പ​റാ​യി​ ​പോ​കാ​നാ​കു​മെ​ന്ന് ​ക​രു​തി​യ​വ​ർ​ക്ക് ​തെ​റ്റി.​ ​നി​ർ​മ്മാ​ണ​മെ​ല്ലാം​ ​പൂ​ർ​ത്തി​യാ​യി.​ ​റോ​ഡും​ ​സൂ​പ്പ​റാ​യി.​ ​പ​ക്ഷേ​ ​ച​തി​ച്ച​ത് ​സി​ഗ്ന​ലാ​ണ്.​ ​ഒ​രു​ ​ശാ​സ്ത്രീ​യ​ ​സ​മീ​പ​ന​വു​മി​ല്ലാ​തെ​ ​ഗ​താ​ഗ​ത​ത്തി​ര​ക്കും​ ​പ​രി​ഗ​ണി​ക്കാ​തെ​ ​തോ​ന്നി​യ​മ​ട്ടി​ലാ​ണി​വി​ടെ​ ​സി​ഗ്ന​ൽ.​ ​ഫ​ലം​ ​നാ​ലു​വ​ശ​ത്തും​ ​വാ​ഹ​ന​പ്ര​ള​യം.​ ​ഇൗ​ഞ്ച​യ്ക്ക​ൽ​ ​ക​ട​ക്ക​ണ​മെ​ങ്കി​ൽ​ ​ഭാ​ഗ്യം​ ​കൂ​ടി​ ​വേ​ണം


ആ​കെ​യു​ള്ള​ത് ​പ​തി​നെ​ട്ട് ​സെ​ക്ക​ന്റ്.​ ​ഇ​തി​ൽ​ ​ആ​രോ​ക്കെ​ ​എ​ങ്ങോ​ട്ടൊ​ക്കെ​ ​പോ​കും.​ ​ഈ​ഞ്ച​യ്ക്ക​ലി​ൽ​ ​സി​ഗ്ന​ലി​ൽ​ ​കാ​ത്തു​കി​ട​ക്കു​ന്ന​ ​വാ​ഹ​ന​ ​യാ​ത്ര​ക്കാ​രു​ടെ​ ​ചോ​ദ്യ​മി​താ​ണ്.​ ​ഇ​ത് ​മ​നു​ഷ്യ​നെ​ ​വ​ടി​യാ​ക്കു​ന്ന​ ​സം​വി​ധാ​ന​മെ​ന്നാ​ണ് ​ഭൂ​രി​പ​ക്ഷം​ ​പേ​രു​ടെ​യും​ ​അ​ഭി​പ്രാ​യം.​ ​ക​ഴ​ക്കൂ​ട്ടം​ ​-​ ​കാ​രോ​ട് ​ബൈ​പാ​സി​ന്റെ​ ​ഹൃ​ദ​യ​ ​ഭാ​ഗ​ത്താ​ണ് ​ഇൗ​ഞ്ച​യ്ക്ക​ൽ​ ​സി​ഗ്ന​ൽ​ ​വ​രു​ന്ന​ത്.​ ​ക​ഴ​ക്കൂ​ട്ട​ത്തു​ ​നി​ന്ന് ​ഫ്ളൈ​ഓ​വ​റി​ൽ​ ​എ​ത്തു​ന്ന​വ​രും​ ​സ​ർ​വീ​സ് ​റോ​ഡ് ​വ​ഴി​ ​വ​രു​ന്ന​വ​രും​ ​ജം​ഗ്ഷ​ൻ​ ​ക​ട​ക്ക​ണ​മെ​ങ്കി​ൽ​ ​ഏ​റെ​ ​ബു​ദ്ധി​മു​ട്ട​ണം.​ ​തി​ര​ക്ക് ​കു​റ​വു​ള്ള​ ​ഭാ​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​സ​മ​യ​വും​ ​തി​ര​ക്ക് ​കൂ​ടു​ത​ലു​ള്ളി​ട​ത്ത് ​കു​റ​ച്ചു​ ​സ​മ​യ​വും,​ ​അ​താ​ണ് ​ഇ​വി​ട​ത്തെ​ ​സി​ഗ്ന​ലി​ന്റെ​ ​പ്ര​ത്യേ​ക​ത.​ ​രാ​വി​ലെ​ ​തു​ട​ങ്ങു​ന്ന​ ​കു​രു​ക്ക് ​രാ​ത്രി​ ​വൈ​കി​യും​ ​തു​ട​രു​ന്ന​താ​ണ് ​ദി​വ​സേ​ന​യു​ള്ള​ ​കാ​ഴ്ച.​ ​ആം​ബു​ല​ൻ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ത്യാ​വ​ശ്യ​ ​വാ​ഹ​ന​ങ്ങ​ളും​ ​തി​ര​ക്കി​ൽ​പ്പെ​ടു​ന്ന​തും​ ​പ​തി​വ്.​ ​വി.​വി.​ഐ.​പി​ക​ൾ​ ​വ​ന്നാ​ൽ​ ​സി​ഗ്ന​ൽ​ ​മൊ​ത്തം​ ​ഒാ​ഫാ​ക്കും.​ ​അ​തി​നെ​തു​ട​ർ​ന്നു​ള്ള​ ​കു​രു​ക്കും​ ​യാ​ത്ര​ക്കാ​ർ​ ​അ​നു​ഭ​വി​ക്ക​ണം.​ ​കാ​ല​ങ്ങ​ളാ​യു​ള്ള​ ​ഗ​താ​ഗ​ത​ക്കു​രു​ക്കും​ ​അ​പ​ക​ട​ങ്ങ​ൾ​ക്കും​ ​അ​റു​തി​ ​വ​രു​ത്തി​ക്കൊ​ണ്ടാ​ണ് ​സ​ർ​ക്കാ​ർ​ബൈ​പാ​സ് ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ ​ഇ​തി​നൊ​പ്പം​ ​ചാ​ക്ക​ ​ഫ്ളൈ​ഓ​വ​ർ​ ​പ​ണി​ ​പൂ​ർ​ത്തി​യാ​ക്കി​ ​പൂ​ർ​ണ​മാ​യും​ ​ജ​ന​ങ്ങ​ൾ​ക്ക് ​തു​റ​ന്നു​കൊ​ടു​ത്തു.​ ​ഇ​വ​യെ​ല്ലാം​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​മു​ന്നി​ൽ​ ​ക​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​താ​ടി​ ​വ​ന്ന​പ്പോ​ ​മു​ടി​ ​പോ​യെ​ന്ന​ ​അ​വ​സ്ഥ​യാ​ണ് ​ഇ​പ്പോ​ൾ.​ ​റോ​ഡി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​എ​ല്ലാം​ ​പ​ക്ക​യാ​യ​പ്പോ​ൾ​ ​സി​ഗ്ന​ൽ​ ​ആ​കെ​ ​ച​ള​മാ​യി.​ ​സി​ഗ്ന​ലി​ന്റെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​കെ​ൽ​ട്രോ​ണി​നാ​ണ്.​ ​ഗ​താ​ഗ​ത​ക്കു​രു​ക്കും​ ​ചെ​റു​ ​അ​പ​ക​ട​ങ്ങ​ളും​ ​നി​ത്യ​സം​ഭ​വ​മാ​യി​ട്ടും,​ ​സ​മ​യം​ ​കു​റ​വാ​ണെ​ന്ന​ ​യാ​ത്ര​ക്കാ​രു​ടെ​ ​പ​രാ​തി​ ​ഇ​വ​‌​ർ​ ​കേ​ൾ​ക്കു​ന്ന​തേ​യി​ല്ല.​ ​ട്രാ​ഫി​ക് ​പൊ​ലീ​സ​ട​ക്കം​ ​ഇ​ട​പെ​ട്ടി​ട്ടും​ ​ഒ​രു​ ​ര​ക്ഷ​യു​മി​ല്ല.

കഴക്കൂട്ടം-കോവളം, ലഭിക്കുന്നത് 18 സെക്കന്റ്

കാത്തു നിൽക്കേണ്ടത് 75 സെക്കന്റ്

കോവളം-കഴക്കൂട്ടം, ലഭിക്കുന്നത് 18 സെക്കന്റ്

കാത്തു നിൽക്കേണ്ടത് 100 സെക്കന്റ്

ഇൗഞ്ചയ്ക്കൽ-കഴക്കൂട്ടം-ബീമാപള്ളി ലഭിക്കുന്നത് 56 സെക്കന്റ്

കാത്തു നിൽക്കേണ്ടത് 40 സെക്കന്റ്

വലിയതുറ-ഇഞ്ചയ്ക്കൽ-കോവളം ലഭിക്കുന്നത് 15 സെക്കന്റ്

കാത്തുനിൽക്കേണ്ടത് 75സെക്കന്റ്

അണ്ടർ പാസ് വേണ്ട

ഇൗ ഭാഗത്ത് നി‌ർമ്മിക്കാൻ തിരുമാനിച്ചിരുന്ന അണ്ടർപാസ് പ്രാദേശിക എതിർപ്പിനെ തുടർന്ന് ദേശീയ പാത അതോറിട്ടി ഉപേക്ഷിച്ചിരുന്നു. ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പടിഞ്ഞാറേക്കോട്ട,വള്ളക്കടവ്, അട്ടക്കുളങ്ങര, ബെെപാസ് എന്നീ റോഡുകളിലെല്ലാം വാഹനങ്ങൾ കുടുങ്ങും. അണ്ടർപാസ് പദ്ധതി നടപ്പിലാക്കണമെന്ന തീരുമാനം ഭാവിയിൽ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അതോറിട്ടി അധികൃതരും. സിഗ്നലിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് കെൽട്രാണാണെന്നും അവ‌ർ വ്യക്തമാക്കി.

സിഗ്നൽ പ്രശ്നത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നു. അവിടത്തെ സിഗ്നൽ സംവിധാനം അശാസ്ത്രീയമാണെന്നാണ് എല്ലാവരും പറയുന്നത്. പരാതികൾ കെൽട്രോണിനെ അറിയിച്ചിരുന്നു. അവർ പൊങ്കാല കഴിഞ്ഞ് എല്ലാം ശരിയാക്കുമെന്നാണ് അറിയിച്ചിരുന്നതും.

-എ.സി. പി എം.കെ. സുൽഫീക്കർ