തിരുവനന്തപുരം: വിവാഹ ബ്യൂറോ, മാട്രിമോണി സ്ഥാപനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ ലെെസൻസ് നിർബന്ധമാക്കണമെന്ന് കേരള സ്റ്റേറ്ര് മാര്യേജ് ബ്യൂറോ ആൻ‌ഡ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ വാർഷിക യോഗം ആവശ്യപ്പെട്ടു. പൂർണ ഹോട്ടൽ കോൺഫറൻസ് ഹാളിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. പ്രതാപൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് അജികുമാർ. ആർ.സി അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അജികുമാർ. ആർ.സി (പ്രസി‌‌ഡ‌ന്റ്), ഷാജി. എസ് (വെെസ് പ്രസിഡന്റ്), അംബുജാക്ഷൻ സി. (സെക്രട്ടറി), ലെനിൻദാസ് ഡി. (ജോ. സെക്രട്ടറി), നിർമ്മലാദേവി കെ. (ട്രഷറർ) എന്നിവരെയും 15 അംഗ ഭാരവാഹികളെയും തിരഞ്ഞെടുത്തു.