മുടപുരം:പഞ്ചായത്തുകളുടെ നൂതന പദ്ധതികളുടെ വികസന മാതൃകൾക്കായി ജില്ലാ പ്ലാനിംഗ് ഓഫീസും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം മംഗലപുരം ഗ്രാമപഞ്ചായത്ത് നേടി.ഒന്നാം സ്ഥാനം കരവാരവും മൂന്നാം സ്ഥാനം ചെങ്കൽ ഗ്രാമപഞ്ചായത്തും നേടി.നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അവാർഡ് വിതരണംചെയ്തു.മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി,ആരോഗ്യകാര്യ ചെയർമാൻ വേണു ഗോപാലൻ നായർ,ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ,മെമ്പർമാരായ കെ.ഗോപിനാഥൻ,വി.അജികുമാർ, സി. ജയ്മോൻ,എസ്.സുധീഷ് ലാൽ,എം.എസ്.ഉദയകുമാരി,ലളിതാംബിക,എസ്.ആർ.കവിത,സിന്ധു.സി.പി, എൽ.മുംതാസ്,ജൂലിയറ്റ് പോൾ,എ.അമൃത,തങ്കച്ചി ജഗന്നിവാസൻ,ദീപാ സുരേഷ്,സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സുഹാസ് ലാൽ,സ്റ്റാഫ് സെക്രട്ടറി ഹരികുമാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,എം.വിജയകുമാർ,ജോയി ഇളമൻ തുടങ്ങിയവർ പങ്കെടുത്തു.