കോവളം:ആഴാകുളം ഓസാന കാരുണ്യ ഭവനിലെ അന്തേവാസിയും വർക്കല പൂതക്കുളം ഊന്നിമൂട് സ്വദേശിയുമായ പുരുഷോത്തമൻ എന്ന പുഷ്പാംഗദൻ (69 ) തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരിച്ചു. അഞ്ചുവർഷം മുമ്പാണ് ഇയാൾ ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ നിന്ന് കെയർ ഹോമിലെത്തിയത്. ഏതാനും മാസംമുമ്പ് ജീവിതശൈലി രോഗങ്ങളെ തുടർന്ന് ഇയാൾ ചികിൽസയിലായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മരിച്ചു. ബന്ധുക്കളെ പൊലീസ് വിളിച്ചു വരുത്തി മൃതദേഹം കൈമാറി. ഇന്നലെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.