uchabhashanam

മുടപുരം:ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകുന്ന അന്നശ്രീ പദ്ധതി നാലാം വർഷത്തിലേക്ക് കടക്കുന്നു.നെടുങ്ങണ്ട വിടുതി ഉലകുടയ പെരുമാൾ തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 10 ദിവസത്തെ വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ 2017 ഏപ്രിൽ 2നാണ് പദ്ധതി ആരംഭിച്ചത്.ഈ വർഷത്തെ ഉത്സവങ്ങളോടനുബന്ധിച്ച് ദിവസവും ആശുപത്രിയിൽ ഭക്ഷണമെത്തിച്ച കടയ്‌ക്കാവൂർ ആയാന്റുവിള ദേവീക്ഷേത്രം,മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം,അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വര ക്ഷേത്രം(പുത്തൻ നട) ഭാരവാഹികൾക്കും ഉത്സവ കമ്മിറ്റി ഭാരവാഹികൾക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷും,അന്നശ്രീ കോർഡിനേറ്റർ അഞ്ചുതെങ്ങ് സുരേന്ദ്രനും നന്ദി അറിയിച്ചു.ക്ഷേത്രോത്സവങ്ങൾ, വിവാഹങ്ങൾ,വാർഷികങ്ങൾ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഭക്ഷണം നൽകുവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പ‌ർ- 9446484420, 9946261878.