പെൻഷൻ പ്രായം 30/33 വർഷത്തെ സേവനമോ അല്ലെങ്കിൽ 60 വയസോ ഇതിൽ ഏത് ആദ്യം വരുന്നത് എന്ന രീതിയിൽ നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
30/33 വർഷത്തെ സേവനം ലഭിച്ച ജീവനക്കാർക്ക് പെൻഷൻ പ്രായം കൂട്ടിനൽകുന്നത് സർക്കാരിനെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയേയുള്ളൂ. ഏറ്റവും കൂടുതൽ സേവനകാലമുള്ള ജീവനക്കാരാണ് ഏറ്റവും കൂടുതൽ ശമ്പളവും പെൻഷനും വാങ്ങുന്നത്.
30/33 വർഷത്തെ സേവനത്തിനുശേഷം ജീവനക്കാർ റിട്ടയർ ചെയ്യുമ്പോൾ യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും അവർക്ക് ഉണ്ടാകുന്നില്ല. സ്വന്തമായി ഭവനം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം ഇതെല്ലാം കഴിഞ്ഞ് മക്കൾ ജോലിക്കാരുമായിട്ടുണ്ടാകും. പിന്നീട് ജീവനക്കാർക്ക് കിട്ടുന്ന ശമ്പളം സമ്പാദിക്കാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു മരപ്പണിക്കാരനോ കൽപ്പണിക്കാരനോ അല്ലെങ്കിൽ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കോ ആയുസിൽ കിട്ടുന്നതിന്റെ നാലും അഞ്ചും ആറും ഇരട്ടി സാമ്പത്തിക നേട്ടമാണ് സർക്കാർ ജീവനക്കാർക്ക് കിട്ടുന്നത്.
കേരള സംസ്ഥാനത്തെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനുള്ള കമ്മിഷനെ നിയോഗിച്ചിരിക്കുന്ന ഇൗ അവസരത്തിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സർക്കാരിന് ഇത് ഒരു വെല്ലുവിളിയാണ്.
എന്നാൽ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കേണ്ടതുമുണ്ട്. മിനിസ്റ്റീരിയൽ ജീവനക്കാർ അനുഭവിക്കുന്ന പ്രധാന ഒരു പ്രശ്നമാണ് ജില്ലാതല/സംസ്ഥാനതല ഒാഫീസർ/ഗ്രേഡ് തസ്തികകളിലേക്ക് പ്രമോഷൻ ലഭിക്കാത്ത അവസ്ഥ. 25 വയസിന് ശേഷം സേവനത്തിൽ പ്രവേശിക്കുന്ന മിനിസ്റ്റീരിയൽ ജീവനക്കാരാണ് ഇൗ തസ്തികകളിലേക്ക് പ്രമോഷൻ കിട്ടാതെ ബുദ്ധിമുട്ടുന്നത്.
മുപ്പത്തിമൂന്ന് വർഷത്തെ സേവനമോ 60 വയസോ എന്ന മാനദണ്ഡം വച്ചാൽ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും.
പ്രമോഷൻ ലഭിക്കാത്ത ഒരു സംഘം സംസ്ഥാന ജീവനക്കാർ കൊച്ചി.