ബാലരാമപുരം: ജനതാദൾ(എസ്)​ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് കൊച്ചുകട ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സത്യദാസ് അദ്ധ്യക്ഷത വഹിച്ചു.ടി.ഡി ശശികുമാർ,​വി.സുധാകരൻ,​കോളിയൂർ സുരേഷ്,​ടി.വിജയൻ,​അഡ്വ.ജി.മുരളീധരൻ നായർ,​ കോട്ടുകാൽക്കോണം മണി,കട്ടച്ചൽക്കുഴി ഷാജി,​ആർ.ബാഹുലേയൻ,​എസ്.ഇ അരുൺ,​സിസിലിപുരം ഷിബു,​കോവളം രാജൻ,​ സ്റ്റാൻലി റോസ് എന്നിവർ സംസാരിച്ചു.ഊറ്റുക്കുഴി ജെ.പി നഗറിൽക്കൂടിയ പ്രതിനിധി സമ്മേളനം കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു ഉദ്ഘാടനം ചെയ്തു.പനയറക്കുന്ന് ശശി അദ്ധ്യക്ഷത വഹിച്ചു.നെല്ലിവിള അനിൽകുമാർ,​ വെങ്ങാനൂർ ജയൻ ബാബു എന്നിവർ സംസാരിച്ചു.ചാവടിനട ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം കൊച്ചുകട ജംഗ്ഷനിൽ സമാപിച്ചു.