വിഴിഞ്ഞം: കോട്ടുകാൽ ഗ്രാമ പഞ്ചായത്തിൽ ഹരിതകേരള മിഷനന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് ബ്ളോക്ക് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്തു. പൊതുസ്ഥലങ്ങളിലുൾപ്പടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി. ടി അദ്ധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് ബിനു. ടി.എസ്, പഞ്ചായത്ത് സെക്രട്ടറി അജു, കൃഷിഓഫീസർ ഡയാന, വാർഡംഗം നന്നൻകുഴി ബിനു, ഹരിചന്ദ്രൻ. സി.എസ്, ജെ. കൊച്ചുത്രേസ്യ, പുലിവിള സുജകുമാരി, വസന്ത, ശോഭ, ശ്യാമള തുടങ്ങിയവർ പങ്കെടുത്തു.