വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ സുരക്ഷാവേലി തകർത്ത് കുഴിയിലേയ്‌ക്ക് വീണു. കഴിഞ്ഞ ദിവസം പുലർച്ചെ 4ന് സംസ്ഥാന പാതയിൽ തൈക്കാട് ജംഗ്ഷനിലായിരുന്നു അപകടം. മാർത്താണ്ഡം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്തുവച്ച് കാർ നിയന്ത്രണം വിട്ട് സുരക്ഷാവേലി തകർത്ത് കുഴിയിലേയ്ക്ക് വീഴുകയായിരുന്നു. പാലക്കാടുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുകയായിരുന്നു ഇവർ. യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർ മയങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.