ബാലരാമപുരം: ദേശീയപാതവികസനത്തിന്റെ ഭാഗമായി ഭാഗീഗമായി പൊളിച്ചുമാറ്റിയ ബാലരാമപുരം പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനോട് ചേർന്നുള്ള എയിഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കൂടുതൽ സൗകര്യമൊരുക്കണമെന്ന് ഫ്രാബ്സ് ആവശ്യപ്പെട്ടു. ക്രമസമാധാനം വിലയിരുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, വിഴിഞ്ഞം റോഡുകൾ വ്യക്തമായി നീരീക്ഷിക്കാൻ പറ്റുന്നവിധം എയ്ഡ് പോസ്റ്റ് പണിയണമെന്ന് ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ റൂറൽ എസ്.പി യോട് ആവശ്യപ്പെട്ടു.