ശിവഗിരി: നോർത്ത്അമേരിക്കയിൽ 30 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ശിവഗിരിമഠത്തിന്റെ ശാഖാ ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്കായി സഹായം എത്തിക്കുന്നതിന് അടൂരിൽ സ്വാഗതസംഘം രൂപീകരിച്ചു. ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിൽ പണികഴിപ്പിക്കുന്ന ശാഖാ ആശ്രമത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ അടൂർ ഗാന്ധിഭവനിൽ കൂടിയ യോഗത്തിൽ ധർമ്മസംഘം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വിശദീകരിച്ചു. മുൻ ട്രഷറർ സ്വാമി പരാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണസഭയുടെ കീഴിലുളള മാതൃസഭ പ്രസിഡന്റ് വി.എൻ.കുഞ്ഞമ്മടീച്ചർ, ഉപദേശകസമിതിഅംഗം വിദ്യാധരൻ, പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് കലഞ്ഞൂർ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം രക്ഷാധികാരിയായി ടി.പി.അനിരുദ്ധനെയും ഭാരവാഹികളായി മുരളികുടശനാട് (ചെയർമാൻ), അടൂർപ്രദീപ് കുമാർ, എസ്.ബി.ശശി (വൈസ് ചെയർമാന്മാർ) പഴകുളം ശിവാനന്ദൻ (ജനറൽ കൺവീനർ), ആർ.രാജേന്ദ്രൻ, ഉഷപുഷ്പൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെയും തിരഞ്ഞെടുത്തു.