നെടുമങ്ങാട്: കരുപ്പൂര് പൊന്നറ ശ്രീധർ സ്‌മാരക ഗ്രന്ഥശാലയും നെടുമങ്ങാട് മലയാളം സമിതിയും ചേർന്ന് 15ന് വൈകിട്ട് അഞ്ചിന് കരുപ്പൂര് മുടിപ്പുര ജംഗ്‌ഷനിൽ ' നമ്മൾ ഇന്ത്യക്കാർ ' എന്ന വിഷയത്തിൽ സാംസ്കാരിക കൂട്ടായ്മയും പുസ്തക പ്രകാശനവും നടത്തും. വാർഡ് കൗൺസിലർ എൻ.ആർ. ബൈജുവിന്റെ അദ്ധ്യക്ഷതയിൽ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ രാജേഷ്. കെയുടെ പുസ്‌തകം പ്രകാശനം ചെയ്യും. ബി. ബാലചന്ദ്രൻ ഏറ്റുവാങ്ങും. രാജേഷ് ചിറപ്പാട്‌, അനിൽ വേങ്കോട്, പി.കെ. സുധി, അസിം താന്നിമൂട് തുടങ്ങിയവർ കവിത ചൊല്ലും. ഗ്രന്ഥശാല സെക്രട്ടറി അനിൽ കരിപ്പൂരാൻ സ്വാഗതവും ബി.എസ്. രാജീവ് നന്ദിയും പറയും.