ആറ്റിങ്ങൽ: സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ സംഘങ്ങൾ സാധാരണക്കാരുടെ കാവലാളാണെന്നും അത് ശക്തിപ്പെടുത്തേണ്ടത് സർക്കാരിന്റേയും ജനങ്ങളുടേയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
മുദാക്കൽ പഞ്ചായത്ത് റസിഡന്റ്സ് വെൽഫെയർ സഹകരണസംഘത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡെപ്യൂട്ടി സ്പീക്കരർ വി. ശശി അദ്ധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് മുദാക്കൽ ശ്രീധരൻ, പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി, അഡ്വ. എസ്. കൃഷ്ണകുമാർ, അഡ്വ. പുത്തൻവിള രാജൻ, മുട്ടപ്പലം സജിത്ത്, സജു, ഇളമ്പ ഉണ്ണികൃഷ്ണൻ, ചന്ദ്രശേഖരൻ നായർ, അഡ്വ. അനിൽകുമാർ, സെക്രട്ടറി നിജി എൻ.ബി, പ്രഹ്ളാദൻ, വി.ടി. സുഷമാദേവി, ചിറയടി ബാബു, വളക്കാട് സലിം, എന്നിവർ സംസാരിച്ചു.