വിതുര: വിതുര ജനമൈത്രി പൊലീസിന്റെയും, ആനപ്പാറ ഫോറസ്റ്റ് സെക്ഷന്റെയും, വിതുര റൈഡർ ക്ലബിന്റെയും നേതൃത്വത്തിൽ ആനപ്പാറ വാളേങ്കി വനമേഖല ശുചീകരിച്ചു. നാട്ടുകാരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ എസ്.എൽ. സുധീഷ്, വനം വകുപ്പ് ഉദ്യോഗസ്ഥരായ രാജൻ, മോഹനൻ, അലക്‌സാണ്ടർ, ചന്ദ്രകുമാർ, അംബിക, വിതുര റൈഡർ ക്ലബ് ഭാരവാഹികളായ സജിൻ.എസ്,രമേശ് എസ്.നാടാർ, അനന്ദു, ആസിഫ്, അശ്വിൻ, പീയൂഷ്, ശരത്, സുജിൻ, അമൽ എന്നിവർ പങ്കെടുത്തു. മറ്റ് മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പൊലീസും വനപാലകരും, റൈഡർ ക്ലബ് ഭാരവാഹികളും അറിയിച്ചു.