വർക്കല: പാപനാശം ക്ലിഫിൽ ഹെലിപ്പാഡിനു സമീപം ഹാന്റിക്രാഫ്റ്ര്, ആർട്ടിക്രാഫ്റ്റ് ഷോറൂമിൽ സാധനങ്ങൾ വാങ്ങാനെത്തിയ ഫ്രഞ്ച് വനിതയെ സൗണ്ട് തെറാപ്പിയിലൂടെ എനർജി ലെവൽ കൂട്ടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജമ്മുകാശ്മീർ സ്വദേശിയായ ശ്രീനഗർ ഷാലിമാർ ബ്രലിനിൽ ആസിഫ്ദറിനെ (25) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വിദേശ വനിത നൽകിയ പരാതിയിൽ കേസെടുത്താണ് വർക്കല പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, സബ്ബ് ഇൻസ്പെക്ടർ ശ്യാം.എം.ജി, ജി.എസ്.ഐ ഹരീഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പാപനാശത്തെത്തുന്ന വിദേശികളായ വിനോദസഞ്ചാരികൾക്ക് കാശ്മീരി കച്ചവടക്കാരിൽ നിന്ന് ഇത്തരത്തിൽ പലപ്രശ്നങ്ങളും ഉണ്ടാകുന്നതായി അടുത്തിടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.