പാലോട്: പാലോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ലഹരി വിമുക്ത കേന്ദ്രം ആരംഭിക്കുന്നതിനായ് ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. ഡി.കെ. മുരളി എം.എൽ .എയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനായി പാലോട് ആശുപത്രിയിലെ നിലവിലുള്ള പുരുഷൻമാരുടെ വാർഡ് നവീകരിക്കുന്നതിനു വേണ്ടി 8,51,000 രൂപയും അനുവദിച്ചു. എത്രയും പെട്ടെന്ന് വാർഡ് നവീകരിച്ച് ലഹരിവിമുക്ത കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം.എൽ എ പറഞ്ഞു.