psc

തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 344/18 വിജ്ഞാപന പ്രകാരം സ്റ്റോഴ്സ്/പർച്ചേസ് ഓഫീസർ (എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ) (ജനറൽ വിഭാഗം) തസ്തികയിലേക്ക് 18 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് സി.എസ്. 1 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546442).


പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 82/18 വിജ്ഞാപന പ്രകാരം കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ തസ്തികയിലേക്ക് 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546434).


ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 109/19 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (എൻ.സി.എ.-പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയിലേക്ക് 19 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546325).


ജയിൽ വകുപ്പിൽ കാറ്റഗറി നമ്പർ 99/18 വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1 (എൻ.സി.എ- പട്ടികജാതി വിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയിലേക്ക് 20 ന് രാവിലെ 8 ന് പ്രമാണപരിശോധനയും തുടർന്ന് അഭിമുഖവും നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.