vld-1-

വെള്ളറട: കോവിഡ് 19 പകർച്ചവ്യാധിക്കെതിരെ ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് ജാഗ്രതാ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് പരേഡ് നടത്തി. ജാഗ്രതാ സന്ദേശ പരിപാടി മണവാരി ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് മാസ്കുകൾ നൽകിക്കൊണ്ട് ആരംഭിച്ചു. കോവിഡ് 19 മുൻകരുതൽ, ലക്ഷണങ്ങൾ, പ്രതിരോധം തുടങ്ങിയവയെ കുറിച്ച് കേഡറ്റുകൾ തയാറാക്കിയ ലഘുലേഖകൾ വിതരണം ചെയ്തു. മാസ്ക്, തൂവാല എന്നിവ ഉപയോഗിക്കുന്ന വിധവും, കൈ കഴുകുന്ന വിധവും നാട്ടുകാരെ പരിശീലിപ്പിച്ചു. മാരായമുട്ടം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണത്തിൽ എ.എസ്.ഐ സനൽകുമാർ, സി.പി.ഒ.ആശ, വേലപ്പൻനായർ എന്നിവരുടെ കീഴിലുള്ള യൂണിറ്റിന്റെ നേതൃത്വം സൗദീഷ് തമ്പി ,സുഗതകുമാരി എന്നീ അദ്ധ്യാപകരാണ് വഹിക്കുന്നത്.