തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നേത്രവിഭാഗം സംസ്ഥാന തല തുടർ വിദ്യാഭ്യാസ പരിപാടി നടത്തി. കേരള സ്റ്റേറ്റ് സൊസൈറ്റി ഒഫ് ഒഫ്‌താൽമിക് സർജൻസ് പ്രസിഡന്റ് ഡോ. മീനാ ചക്രവർത്തി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌താൽമോളജി ഡയറക്ടർ ഡോ. വി. സഹസ്രനാമം അദ്ധ്യക്ഷനായിരുന്നു. ഗോകുലം മെഡിക്കൽ കോളേജ് നേത്രരോഗവിഭാഗം മേധാവി ഡോ. ജെ. ആന്റണി, പ്രൊഫ. ഡോ.കെ. മഹാദേവൻ എന്നിവർ പ്രസംഗിച്ചു. നൂതന ചികിത്സാരീതികൾ സംബന്ധിച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ചു.