athira
ആതിര

അഞ്ചാലുംമൂട്: യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുപ്പണ പടിഞ്ഞാറ്റെ മൂടോടത്ത് വീട്ടിൽ ആതിരയാണ് (22) മരിച്ചത്. ഇന്നലെ രാവിലെ 10നും ഉച്ചയ്ക്ക് 1നും ഇടയിലാണ് സംഭവം. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഡൽഹി എയർപോർട്ട് ജീവനക്കാരിയായ യുവതിയുടെ വിവാഹം കഴിഞ്ഞത് മൂന്നുമാസം മുമ്പാണ്. ആർമി ഉദ്യോഗസ്ഥനായ രാഗേഷാണ് ഭർത്താവ്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: അനിൽ കുമാർ. മാതാവ്: രാധ, സഹോദരി: അനിത.