ajin

കിളിമാനൂർ:ന​ഗരൂർ പാറമുക്ക് പാറക്കുളത്തിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ. കടവിള പാറമുക്ക് പ്രണവത്തിൽ പ്രസന്ന - വസന്ത ദമ്പതിമാരുടെ മകൻ അജിൻ (കിച്ചു, 25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ക്വാറിയിലേക്ക് വന്നവരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി മൃതദേഹം കരയ്ക്കെടുക്കുകയുമായിരുന്നു. വിദേശത്തായിരുന്ന അജിൻ ജോലി മതിയാക്കി നാട്ടിൽ നിൽക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിമുതൽ അജിനെ കാണാനില്ലായിരുന്നു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും.