പൂവാർ: കരുംകുളം ഭദ്രകാളി ക്ഷേത്രത്തിലും കല്ലുമുക്ക് കരുംകാളി ക്ഷേത്രത്തിലും ആണ്ടുതോറും നടത്തിവരാറുള്ള മീന അശ്വതി തൂക്ക ദിക്കുബലി മഹോത്സവം നാളെ തുടങ്ങി 27ന് സമാപിക്കും. നാളെ രാവിലെ 7.15ന് തൃക്കൊടിയേറി ആചാരപ്രകാരമുള്ള പൂജകളും മറ്റ് കർമ്മങ്ങളും മാത്രം യഥാവിധി നടക്കും. കൊറോണ വൈറസ് ലോക വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കരുംകുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആള് കൂടുന്ന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് കളംകാവൽ, നിറപറ, ഇറക്കിപൂജ ( ഊരുചുറ്റ് ) തുടങ്ങിയവ നടത്തുന്നതിന് കഴിയില്ലന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.