cm

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് കോഴിക്കോട് പത്രം ഓഫീസിൽ പരിശോധന നടത്തിയതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് കൊച്ചി യൂണിറ്റ് മുൻമന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞിനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

പത്രത്തിനായി 2016ൽ കാമ്പെയിൻ നടത്തിയ പണമാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിച്ചതെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.10 കോടി നിക്ഷേപിച്ചപ്പോൾ ആദായികുതി വകുപ്പ് വിശദീകരണം തേടി. കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനമാണെന്നും , നഷ്ടത്തിലാണെന്നും വിശദീകരണം നൽകി. ഒറ്റത്തവണ തീർപ്പാക്കലായി 2.24 കോടി അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. കമ്പനി ആ തുകയടച്ച് മരവിപ്പിച്ച അക്കൗണ്ട് പുനരുജ്ജീവിപ്പിച്ചു. ഈ ഇടപാടും താനുമായി ബന്ധമൊന്നുമില്ല.