കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിലെ മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിന് രൂപ 1.13 കോടി രൂപ അനുവദിച്ചു. പള്ളിച്ചൽ പഞ്ചായത്തിലെ കുളങ്ങരക്കോണം സ്റ്റേഡിയം, മലയിൻകീഴ്‌ പഞ്ചായത്തിലെ വലിയറത്തല സ്റ്റേഡിയം, മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല സ്റ്റേഡിയം എന്നിവയാണ് നവീകരിക്കുന്നത്. കുളങ്ങരക്കോണം സ്റ്റേഡിയത്തിൽ സ്വാഭാവിക പുൽതകിടിയോടു കൂടിയ മിനി ഫുട്ബാൾ ടർഫ്, ക്രിക്കറ്റ് പരിശീലനത്തിനായി നെറ്റ് കവറിംഗോടു കൂടിയ 2 പ്രാക്ടീസ് പിച്ചുകൾ, യാർഡ്‌ ലൈറ്റിംഗുകൾ, ഓഫീസ് കെട്ടിടം, 2 ടോയ്ലെറ്റുകൾ, ഡ്രെയിനേജ് സൗകര്യം എന്നിവയുടെ നിർമ്മാണവും നിലവിലെ കോമ്പൗണ്ട് വാൾ, ഗാലറി, ചെയിൻലിങ്ക് ഫെൻസിംഗ് എന്നിവയുടെ നവീകരണമാണ് നടക്കുക. വലിയറത്തല സ്റ്റേഡിയത്തിൽ നിലവിലെ ഗ്രൗണ്ടിൽ സ്വാഭാവിക പുൽതകിടിയും, ഫുട്ബാൾ പോസ്റ്റും അനുബന്ധ സംവിധാനങ്ങളും, ക്രിക്കറ്റ് പരിശീലനത്തിനായി പ്രാക്ടീസ് പിച്ച്, യാർഡ്‌ ലൈറ്റിംഗുകൾ, ഡ്രെയിനേജ് സൗകര്യം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും കോമ്പൗണ്ട് വാൾ, ചെയിൻലിങ്ക് ഫെൻസിംഗ് എന്നിവയുടെ നവീകരണവും നടക്കും. കണ്ടല സ്റ്റേഡിയത്തിൽ ഐ.ടി.എഫ് അംഗീകൃത അക്രിലിക്ക് സർഫസോടു കൂടിയ മൾട്ടി പർപ്പസ് കോർട്ട്, എൽ.ഇ.ഡി ഫ്ലഡ് ലൈറ്റുകൾ,ആധുനിക വോളിബാൾ, ബാഡ്മിന്റൺ പോസ്റ്റുകൾ, ഡ്രെയിനേജ് സൗകര്യം എന്നിവയുടെ നിർമ്മാണവും നിലവിലെ ചെയിൻലിങ്ക് ഫെൻസിംഗിന്റെ നവീകരണത്തിനുമാണ് തുക അനുവദിച്ചത് സമയബന്ധിതമായി മൂന്ന് സ്റ്റേഡിയങ്ങളുടെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ഊർജ്ജിത ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് ഐ.ബി. സതീഷ്‌ എം.എൽ.എ അറിയിച്ചു.

അനുവദിച്ചത് ഇങ്ങനെ

ആകെ 1.13കോടി രൂപ