പാറശാല: കൊയ്ത്തുത്സവങ്ങൾ ഗ്രാമീണ പൈതൃകത്തെ ഓർമിപ്പിക്കുന്നതാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ മര്യാപുരം മേലമ്മാകം ഏലായിൽ കർഷക തൊഴിലാളി യൂണിയൻ (ബി.കെ.എം.യു) നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനോജ് ബി. ഇടമന, എൻ.അയ്യപ്പൻ നായർ, പാപ്പനംകോട് അജയൻ, എൽ. ശശികുമാർ, പി. വിശ്വനാഥൻ നായർ, തച്ചക്കുടി ഷാജി, മുടിപ്പുര സുരേഷ്, ഇ. മാധവൻ, ആറയൂർ ബിനു, പാടശേഖര സമിതി പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി ഗിൽബർട്ട്, കൃഷി അസിസ്റ്റ്ന്റ് സുനിൽ, കേശവൻ തുടങ്ങിയവർ പങ്കെടുത്തു.